Join News @ Iritty Whats App Group

കോതമം​ഗലത്ത് കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോതമം​ഗലത്ത് കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


എറണാകുളം: കോതമം​ഗലത്ത് കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. നെല്ലിക്കുഴി ഇന്ദിരാ​ഗാന്ധി കോളേജ് ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി നന്ദനയാണ് മരിച്ചത്. മാങ്കുളം സ്വദേശിനിയാണ് നന്ദന ഹരി. 19 വയസാണ് പ്രായം. ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് നന്ദനയെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റ് കുട്ടികൾ സ്റ്റഡി ലീവുമായി ബന്ധപ്പെട്ട് വീടുകളിലേക്ക് പോയിരുന്നു. ഇന്ന് റൂംമേറ്റ് അവിടെയെത്തുകയും മുറി തുറക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി വാതിൽ ചവിട്ടിത്തുറന്നാണ് മൃത​ദേഹം പുറത്തെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹതകളൊന്നും ഇല്ലെന്നാണ് കോളേജ് അധിക‍ൃതരുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. മറ്റ് കുട്ടികളൊന്നും ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല. കോളേജ് ക്യാംപസിനകത്ത് തന്നെയാണ് ഹോസ്റ്റൽ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂ‌‌ടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group