Join News @ Iritty Whats App Group

തിരുവനന്തപുരത്ത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും മുന്‍ കായികതാരം പദ്മിനി തോമസും ബിജെപി സ്ഥാനാര്‍ത്ഥികള്‍; ശാസ്തമംഗലം വാര്‍ഡിലാണ് ശ്രീലേഖ മല്‍സരിക്കുക

തിരുവനന്തപുരത്ത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും മുന്‍ കായികതാരം പദ്മിനി തോമസും ബിജെപി സ്ഥാനാര്‍ത്ഥികള്‍; ശാസ്തമംഗലം വാര്‍ഡിലാണ് ശ്രീലേഖ മല്‍സരിക്കുക


തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയ്ക്കായി മല്‍സരത്തിനിറങ്ങി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. കോണ്‍ഗ്രസ് തിരുവനന്തപുരത്ത് കെ എസ് ശബരിനാഥന്റെ നേതൃത്വത്തില്‍ പ്രമുഖരെ രംഗത്തിറക്കി രാഷ്ട്രീയ പോരാട്ടം കടുപ്പിച്ചതിന് പിന്നാലെയാണ് ബിജെപി നീക്കം. കേരള പൊലീസിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയെ അടക്കം പ്രമുഖരെയാണ് ബിജെപി തിരുവനന്തപുരത്ത് ഇറക്കുന്നത്.

പാളയത്ത് മുന്‍ കായിക താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസും ബിജെപിയ്ക്കായി രംഗത്തിറങ്ങിയിട്ടുണ്ട്. മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ശാസ്തമംഗലം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. ബിജെപി നേതാവ് വി.വി.രാജേഷ് കൊടുങ്ങാനൂരില്‍ സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് വിട്ടുവന്ന തമ്പാനൂര്‍ സതീഷ് തമ്പാനൂരിലും മത്സരിക്കും. 67 സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്

Post a Comment

Previous Post Next Post
Join Our Whats App Group