സംസ്ഥാനത്തെ സ്‌കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കി
സംസ്ഥാനത്തെ സ്‌കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കി. പടിയിലും ബസിന്റെ മുൻഭാഗത്തും പിൻഭാഗത്തും കാമറ സ്ഥാപിക്കണ മെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശപ്രകാരം ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവ് പുറപ്പെടുവി ച്ചെങ്കിലും ഭൂരിഭാഗം സ്കൂളുകളും അത് നടപ്പാക്കിയില്ല. കാമറ സ്ഥാ പിച്ചോ എന്നറിയാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. പിഴയ്ക്കുപുറമേ, കാമറകൾ സ്ഥാപിച്ചാൽ മാത്രമേ ബസ് വിട്ടുനൽകൂവെന്നും മന്ത്രി പറഞ്ഞു. സമീപ ദിവസങ്ങളിൽ സ്കൂൾ ബസുകൾ അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് മോട്ടോർ വാഹനവകുപ്പ് നടപടി കടുപ്പിച്ചത്.
Post a Comment