Join News @ Iritty Whats App Group

കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ

കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ


കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ്nഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ കോസ്റ്റ് ഷേറിങ് അടിസ്ഥാനത്തിൽ നടത്തുന്ന എംബിഎ എക്സിക്യൂട്ടീവ് ഈവനിംഗ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 27-ന് വ്യാഴം രാവിലെ 10.30ന് താവക്കര ക്യാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗ് ഓഫീസിൽ നടത്തും.

പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം (നവംബർ 2024), എട്ടാം സെമസ്റ്റർ എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (ഏപ്രിൽ 2025) പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം വെബ്സൈറ്റിൽ.

 അഫിലിയേറ്റഡ് കോളേജിലെ ഒന്നാം സെമസ്റ്റർ എംഎ ഭരതനാട്യം ഡിഗ്രി  
(റെഗുലർ, സപ്ലിമെൻ്ററി) ഒക്ടോബർ 2025 പ്രായോഗിക പരീക്ഷ 28-ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്തവർ പരീക്ഷ കേന്ദ്രവുമായി ബന്ധപ്പെടുക.

അഫിലിയേറ്റഡ് കോളേജിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ, സപ്ലിമെൻ്ററി) ഒക്ടോബർ 2025, വിവിധ കില പ്രോഗ്രാമുകളുടെ പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട് മൂല്യനിർണ്ണയം, വൈവ വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് പോളിസി ആൻഡ് ലീഡർഷിപ്പ്, തളിപ്പറമ്പിൽ നടക്കും.ടൈം ടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്തവർ പരീക്ഷ കേന്ദ്രവുമായി ബന്ധപ്പെടുക.

എംഎ ഡീസെൻട്രലൈസേഷൻ & ലോക്കൽ ഗവർണൻസ്: ഡിസംബർ 2.

എംഎ പബ്ലിക്ക് പോളിസി & ഡവലപ്മെൻറ് -ഡിസംബർ 2.

എംഎ സോഷ്യൽ ആൻട്രപ്രനർഷിപ്പ് & ഡവലപ്മെൻ്റ് ഡിസംബർ 2.

രണ്ടിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജിലെ ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി പി (2024, 2025 അഡ്മിഷൻ), ബിരുദം (2019 2023 അഡ്മിഷൻ) നവംബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

Post a Comment

أحدث أقدم
Join Our Whats App Group