പടിയൂര്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമായില്ല; ഒന്നും പറയാനാവാതെ അധികൃതര്‍
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പഴശ്ശി പദ്ധതിയുടെ ഭാഗമായി തൊട്ടുകിടക്കുന്ന പടിയൂരില്‍ വന്‍ ടൂറിസം പദ്ധതിയാഥാര്‍ത്ഥ്യമായില്ല.
സര്‍വ്വേ നടപടി നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ഒച്ചിന്റെ വേഗതയിലാണ്. പടിയൂര്‍, കുയിലൂര്‍, നിടിയോടി, പൂവ്വം മേഖല ഉള്‍പ്പെടുന്ന 68 ഏക്കറോളം വരുന്ന പുല്‍ത്തകിടി നിറഞ്ഞ പ്രദേശങ്ങളെ കൂട്ടിയിണക്കി ഇക്കോ ടൂറിസം പദ്ധതിയാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൂന്തോട്ടം, പാര്‍ക്കുകള്‍, പദ്ധതിപ്രദേശത്തെ തുരുത്തുകള്‍ ബന്ധിപ്പിച്ചുള്ള പാലങ്ങള്‍ എന്നിവയും ജലത്താല്‍ ചുറ്റപ്പെട്ട പഴശ്ശി പദ്ധതിപ്രദേശത്തെ പച്ചത്തുരുത്തുകള്‍ സംരക്ഷിച്ച് പ്രദേശത്തെ വെള്ളമെത്താതെ പ്രദേശങ്ങളെ തമ്മില്‍ കൂട്ടിയിണക്കി കുട്ടികളുടെ പാര്‍ക്കുകളും, സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങളും ഔഷധത്തോട്ടങ്ങളും ഉള്‍പ്പെടെ നടപ്പാക്കുന്നതായിരുന്നു പദ്ധതിയുടെ രൂപരേഖ.
ജലസേചനവകുപ്പിന്റെ അധീനതയിലുള്ളതും വെള്ളം കയറാത്തതുമായ മൂന്ന് തുരുത്തുകള്‍ യോജിപ്പിച്ചുള്ള പദ്ധതിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. പദ്ധതിപ്രദേശത്തെ അകംതുരുത്ത് ദ്വീപ്, പെരുവംപറമ്ബ് മഹാത്മാഗാന്ധി പാര്‍ക്ക്, വള്ള്യാട് സഞ്‌ജീവിനി ഇക്കോപാര്‍ക്ക് എന്നിവയെയും കൂട്ടിയിണക്കിയുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് സര്‍വേ നടപടി പൂര്‍ത്തികരിച്ച് പദ്ധതി എപ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക്‌് പോലും ഒന്നും അറിയാത്ത അവസ്‌ഥയാണിപ്പോള്‍.
Post a Comment