Join News @ Iritty Whats App Group

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു ; അബ്ദുറഹിമാൻ കല്ലായി പൊലീസിൽ പരാതി നൽകി

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു ; അബ്ദുറഹിമാൻ കല്ലായി പൊലീസിൽ പരാതി നൽകി
 

കണ്ണൂർ:മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ടുമായ അബ്ദുറഹിമാൻ കല്ലായി തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി . 

ഉബൈദ് ഇ പി എന്നയാളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ബഹുമാന്യരായ ജിഫ്രി മുത്തുക്കോയ തങ്ങളെയും, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും കുറിച്ച് പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന പേരിൽ അബ്ദുറഹിമാൻ കല്ലായിയുടെ ഫോട്ടോ അടക്കം വെച്ച് സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നത്. സോഷ്യൽ മീഡിയവഴി പ്രചരിക്കുന്ന ഇത്തരം ഇല്ലാത്ത പോസ്റ്റുകളും കമൻഡുകളും നീക്കം ചെയ്യുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പോലീസ് കമ്മീഷണർക്ക് നൽകിയപരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group