ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ എടൂർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യാൻമാായി
ഹൈസ്‌ക്കൂൾ വിഭാഗത്തിൽ അങ്ങാടിക്കടവ് സെക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി 265 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 263 പോയിന്റുമായി വെളിമാനം സെന്റ് സബാസ്റ്റ്യൻസ് രണ്ടാം സ്ഥാനവും 260 പോയിന്റുമായി എടൂർ സെണ്ട് മേരീസ് മൂന്നാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ 296 പോയിന്റുമായി എടൂർ സെന്റ് മേരീസ് ഒന്നാം സ്ഥാനം നേടിയപ്പോൾ 257 പോയിന്റുമായ അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് രണ്ടാം സ്ഥാനവും 226 പോയിന്റുമായി ഇരിട്ടി ഹയര്‌സെക്കൻഡറി മൂന്നാം സ്ഥാനവം നേടി. യൂപി വിഭാഗം സംസ്‌കൃതോത്സവത്തിൽ വിർപ്പാട് സെന്റ് സബാസ്റ്റ്യൻസ് ഒന്നാം സ്ഥാനവും, മീത്തലെ പുന്നാട് യുപി രണ്ടാം സ്ഥാനവും നേടി.
ഹർസെക്കൻഡറി സംസ്‌കൃതോത്സവത്തിൽ ഇരിട്ടി ഹയർസെക്കൻഡറി ഒന്നാം സ്ഥാനവും, പേരാവൂർ സെന്റ് ജോസഫ് രണ്ടാം സ്ഥാനവും, എടൂർ സെന്റ് മേരീസ് മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗം അറബിക് കലോത്സവത്തിൽ വെളിയമ്പ്ര എൽപി, വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽപി, മാടത്തിൽ എൽപി, മീത്തലെ പുന്നാട് യുപി, നടുവനാട് എൽപി, ഗവ എൽപി പേരട്ട, വിളക്കോട് ഗവ. യു പി എന്നിവർ 45 പോയിന്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു.
യുപി വിഭാഗം അറബിക് കലോത്സവത്തിൽ പെരുമ്പുന്ന യുപി, ആറളം ഗവ. യുപി, വളക്കോട് ഗവ. യുപി എന്നിവർ 65 പോയിന്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്‌കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ചാവശേരി ഗവ ഹൈസ്‌കൂൾ 95 പോയിന്റുമായി ഒന്നാം സ്ഥാനവും, 86 പോയിന്റുമയി പാല ഗവ ഹയർസെക്കൻഡറി രണ്ടാം സ്ഥാനവും, 83പോയിന്റ് നേടിയ ആറളം ഗവ. ഹയർസെക്കൻഡറി മൂന്നാം സ്ഥാനവും നേടി.
കലോത്സവ സമാപന സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻര് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.സി. അനീഷ് അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, പേരാവൂർ ഡിവൈഎസ്പി കെ. വി. പ്രമോദൻ, ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത, മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എ. വനജ, കെ.വി. ബിന്ദു, സി. കെ. ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ധന്യ രാഗേഷ്, കെ. മോഹനൻ, ഇരിട്ടി എഇഒ കെ. സത്യൻ, ബിപിസി നിഷാന്ത്, സ്‌കൂൾ പ്രിൻസിപ്പൽ എ.ഡി. ഓമന, പ്രധാന അധ്യാപിക വി.വി. ഉഷ, സംഘാടകസമിതി കൺവീനർ പി. സജു, എം.വി. മാത്യു, ലോതർ എൽ പെരേര തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق