പേരാവൂരില്‍ വിമത പ്രവര്‍ത്തനം നടത്തിയ നാലുപേരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
പേരാവൂര്‍:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്തില്‍ തെറ്റുവഴി 10ാം വാര്‍ഡ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ റിബല്‍ മത്സരിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ,വാര്‍ഡില്‍ വിമത പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന 129ാംബൂത്ത് പ്രസിഡന്റ് ഷിജിന സുരേഷ്,പത്താം വാര്‍ഡ് പ്രസിഡണ്ട് തോമസ് വരവുകാലയില്‍,മണ്ഡലം വൈസ് പ്രസിഡണ്ട് ബാബു തുരുത്തിപള്ളി,
മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം സണ്ണി കൊക്കാട്ട് എന്നിവരെ ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു
إرسال تعليق