Join News @ Iritty Whats App Group

എല്ലാം കമ്മിഷൻ കാണുന്നുണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി ജില്ലാകളക്ടര്‍

എല്ലാം കമ്മിഷൻ കാണുന്നുണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി ജില്ലാകളക്ടര്‍


ണ്ണൂർ: തിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കേണ്ടതിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതവും സമാധാനപരവുമായിരിക്കേണ്ടതിന്റെയും ആവശ്യകത സ്ഥാനാർത്ഥികളെ ബോദ്ധ്യപ്പെടുത്തി കളക്ടർ .


തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർത്ഥികളുടെയും സ്ഥാനാർഥി പ്രതിനിധികളുടെയും യോഗം ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ വിളിച്ചുചേർത്തത്. ഹരിതചട്ടം പാലിച്ചുള്ള പ്രചാരണം, പൊതുയോഗം, ജാഥ മുതലായവ എന്നിവയ്ക്ക് പൊലീസ് അനുമതി, ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിനുള്ള അനുവാദം എന്നിവ കൃത്യമായി പാലിക്കാൻ കളക്ടർ നിർദ്ദേശിച്ചു. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ക്രമസമാധാനപാലനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണമെന്നും. വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും. വോട്ടിംഗ് മെഷീൻ കമ്മീഷനിംഗ് നടക്കുമ്ബോള്‍ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകണമെന്നും കളക്ടർ നിർദ്ദേശിച്ചു.

കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടർ എഹ്‌തെദ മുഫസിർ, എ.ഡി.എം കലാ ഭാസ്‌കർ, ചെലവ് നിരീക്ഷകൻ ജോഷോ ബെന്നറ്റ് ജോണ്‍, മാസ്റ്റർ ട്രെയ്നർ എം.പി.വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group