അടക്കാത്തോട്ടിൽ വീണ്ടും പുലിയുടെ ആക്രമണം ; കൂട്ടിൽ കെട്ടിയിരുന്ന വളർത്തുനായയെ പുലി കടിച്ചു കൊണ്ടുപോയി
കേളകം: കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കരിയം കാപ്പിൽ വീണ്ടും പുലിയുടെ ആക്രമണം. വീട്ടിൽ കെട്ടിയിരുന്ന വളർത്തു നായയെ പുലി കടിച്ചു കൊണ്ടുപോയി.അടയ്ക്കാത്തോട് കരിയം കാപ്പ് സ്വദേശി പള്ളിവാതുക്കൽ ഇട്ടിയവരയുടെ വളർത്തുനായെയാണ് പുലി കടിച്ചു കൊണ്ടുപോയത് . തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ആഴ്ച്ചയും മറ്റൊരു നായയെ പുലി കൂട്ടിൽ നിന്ന് കടിച്ചു കൊണ്ടുപോയിരുന്നു. പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കാം എന്ന് വനം വകുപ്പ് പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് ഇട്ടിയവര പറഞ്ഞു.
إرسال تعليق