Join News @ Iritty Whats App Group

ലേബർ കോഡിൽ കരട് വിജ്ഞാപനം ഇറക്കിയെന്ന് സമ്മതിച്ച് തൊഴിൽ മന്ത്രി; തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന് വിശദീകരണം

ലേബർ കോഡിൽ കരട് വിജ്ഞാപനം ഇറക്കിയെന്ന് സമ്മതിച്ച് തൊഴിൽ മന്ത്രി; തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന് വിശദീകരണം


തിരുവനന്തപുരം: ഇടതുപക്ഷം തള്ളിപ്പറയുമ്പോഴും ലേബർ കോഡിൽ കേരള സർക്കാരും കരട് വിജ്ഞാപനം ഇറക്കിയത് സമ്മതിച്ച് തൊഴിൽ മന്ത്രി. തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ലേബര്‍ കോഡിനെ പരസ്യമായി തള്ളിപ്പറയുമ്പോഴും കോഡ് അനുസരിച്ചുള്ള കരട് ചട്ടങ്ങൾ സംസ്ഥാന തൊഴിൽ വകുപ്പ് തയാറാക്കി. കേന്ദ്ര നിർദേശപ്രകാരം കേരളം കരട് ചട്ടങ്ങൾ തയാറാക്കി എന്ന് തൊഴിൽ മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. ചട്ടങ്ങൾ തയ്യാറാക്കുക മാത്രമാണ് ചെയ്തത് എന്നും നടപ്പാക്കാനുള്ള ഒരു തുടർ നടപടിയും ചെയ്തിട്ടില്ലെന്നും മന്ത്രി പറയുന്നു.

ലേബർകോഡിൽ സംസ്ഥാനം നിലപാട് അറിയിച്ചതാണ്. മാധ്യമപ്രവർത്തകരെ പോലും ബാധിക്കുന്ന രീതിയിലാണ് നിയമം. കേന്ദ്ര ലേബർ സെക്രട്ടറി വിളിച്ചയോഗത്തിൽ നിയമം അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നു. സംസ്ഥാന തൊഴിൽ സെക്രട്ടറിയും പങ്കെടുത്തിരുന്നു. ഈ നിർദ്ദേശപ്രകാരം ഒരു കരട് പ്രസിദ്ധീകരിച്ചുവെന്നും 19 ന് തൊഴിൽ കോൺക്ലേവ് വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രതൊഴിൽ കോഡ് അംഗീകരിക്കുന്നില്ല. സംസ്ഥാനത്തിൻ്റെ നിലപാട് കേന്ദ്രത്തെ ശക്തമായി അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും മന്ത്രി വി. ശിവൻകുട്ടി. വേതനകോഡിൽ ഒരു കരട് വിജ്ഞാപനം ഇറങ്ങിയല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

നാളെ ട്രേഡ്യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്‌കൂളുകൾ സ്ഥാപിക്കാനുള്ള സുപ്രീംകോടതിവിധിയിൽ റിവ്യൂ നൽകുന്ന കാര്യം പരിശോധിക്കും പരിശോധിക്കുമെന്നും അഭിഭാഷകൻ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചില്ലേയെന്ന് സംശയമെന്നും മന്ത്രി പ്രതികരിച്ചു. വിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൻ്റെ പുരോഗതികോടതി മനസിലാക്കാത്തതിൽ ദുഖമുണ്ട്. 14000 സ്‌കൂളുകൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Post a Comment

أحدث أقدم
Join Our Whats App Group