Join News @ Iritty Whats App Group

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം; ദില്ലി അതീവ ജാ​ഗ്രതയിൽ

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം; ദില്ലി അതീവ ജാ​ഗ്രതയിൽ


ദില്ലി:ദില്ലിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് സ്ഫോടനം ഉണ്ടായതിനെ തുട‍ർന്ന് ന​ഗരത്തിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ നടന്ന സ്ഫോടനത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് പിറകിൽ അട്ടിമറിയുണ്ടോ എന്ന സംശയമാണ് പരിശോധിക്കുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേറ്റതായുമാണ് വിവരം. എട്ട് വാഹനങ്ങൾ തീപിടിച്ചു നശിച്ചു. രണ്ടു കാറുകളിലാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. നിലവിൽ തീയണച്ചിട്ടുണ്ട്. അതേസമയം, അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറുമായി സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group