തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ കയ്യിൽ നിന്ന് എസ്എസ്കെ പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട ഫണ്ടാണിത്. 17 കോടി കിട്ടാനുണ്ട്. അത് ഈ ആഴ്ച ലഭിച്ചേക്കും. പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും. പിഎം ശ്രീയിൽ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല. നമുക്ക് കാര്യം നടന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രത്തിന് കത്ത് അയക്കുന്നതിൽ കാലതാമസം ഇല്ല. സ്വാഭാവിക നടപടിക്രമം മാത്രമാണിത്. നിയമോപദേശം കിട്ടിയാൽ ഉടൻ അയക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു ഉത്തരവ് ഇറക്കി. കത്ത് വൈകുന്നു എന്ന വിഷമം സിപിഐക്കില്ല. ചില പത്രങ്ങൾക്ക് വലിയ വിഷമമാണ്. പ്രശ്നം തീർന്നല്ലോ എന്ന് കരുതി ചിലർ ഏങ്ങിയേങ്ങി കരയുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ കത്ത് വൈകിയത് കൊണ്ടാണോ ഫണ്ട് വന്നത് എന്ന് ചോദ്യത്തിന് ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകേണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി
സംസ്ഥാന സിനിമ അവാർഡുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അവാർഡ് നൽകാത്തതിലെ വിമർശനത്തിലും മന്ത്രി പ്രതികരിച്ചു. ജൂറി തീരുമാനം അംഗീകരിക്കുക എന്നേ എനിക്കും ചെയ്യാനാകൂ. അതിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ലെന്നും മന്ത്രി വ്യക്തമാക്കി.
إرسال تعليق