കണ്ണൂര്‍ജില്ലയിലെ വിവിധ സീബ്ര ക്രോസ്സിംഗില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന നടത്തി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വിവിധ റോഡുകളില്‍ കാല്‍ നട യാത്രകാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നില്ല എന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സീബ്ര ക്രോസ്സിംഗ് ഉള്ള റോഡുകളില്‍ മിന്നല്‍ പരിശോധന നടത്തി.
പരിശോധനയില്‍ 50 ഓളം വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു.
സീബ്ര ക്രോസ്സിംഗില്‍ കാല്‍നട യാത്രക്കാര്‍ക്ക് നിയമപരമായി മുന്‍ഗണന ഉണ്ട്. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാന്‍ തുടങ്ങുമ്ബോള്‍, അല്ലെങ്കില്‍ കാത്തു നില്‍ക്കുമ്ബോള്‍ വാഹനങ്ങള്‍ നിര്‍ത്തി അവര്‍ക്ക് കടന്നു പോകാന്‍ സൗകര്യം ഒരുക്കണം എന്നാണ് മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നത്. സീബ്ര ക്രോസിംഗ് അടുത്ത് വരുന്നുവെന്ന് സൂചന കണ്ടാല്‍ വാഹനം വേഗത കുറക്കുക, കാല്‍നട യാത്രക്കാര്‍ ക്രോസിംഗില്‍ ഉണ്ടെങ്കില്‍ ക്രോസിംഗിന് മുന്നിലുള്ള സ്റ്റോപ്പ് ലൈനില്‍ പുറകിലായി വാഹനം നിര്‍ത്തുക, അതിനുശേഷം കാല്‍നടയാത്രക്കാര്‍ സുരക്ഷിതമായി റോഡ് മുറിച്ചു കടന്നുവെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം വാഹനം മുന്നോട്ട് എടുക്കുക തുടങ്ങിയ നിയമങ്ങള്‍ ഉണ്ടെങ്കിലും ഒട്ടുമിക്ക ഡ്രൈവര്‍മാരും ഇത് മുഖവിലക്കെടുക്കാതെ, നിയമം പാലിക്കാതെ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്ന രീതിയില്‍ ഡ്രൈവ് ചെയ്യുന്നതായിട്ടുള്ള വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ എന്‍ഫോസ്‌മെന്റ് ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അമ്ബതോളം വാഹനങ്ങള്‍ നിയമ ലംഘനം നടത്തുന്നതായി ബോധ്യപ്പെടുകയും, നിയമം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.
കൂടാതെ കാല്‍നടയാത്രക്കാര്‍ക്ക് സീബ്രാ ക്രോസിംഗ് ഉപയോഗിച്ച് റോഡ് മുറിച്ച് കടക്കുന്നതിന് മുമ്ബ് ഇരുവശവും ശ്രദ്ധിച്ചു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം റോഡ് മുറിച്ച് കടക്കാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശവും കൊടുത്തിട്ടുണ്ട്. പരിശോധനയില്‍ കണ്ണൂര്‍ ആര്‍ടിഒ എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് എംവിഐ സി.എ. പ്രദീപ്കുമാര്‍, എഎംവിഐ വിവേക് രാജ്, ഡ്രൈവര്‍ സുധീര്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ റോഡുകളില്‍ ഇതുപോലെയുള്ള മിന്നല്‍ പരിശോധനകള്‍ ഉണ്ടാവുമെന്നും കണ്ണൂര്‍ എന്‍ഫോസ്‌മെന്റ് ആര്‍ടിഒ ഇ. എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
Post a Comment