Join News @ Iritty Whats App Group

ആറളത്ത് ശലഭഗ്രാമ വികസനം ഉടൻ; ഡി.പി.ആര്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍

ആറളത്ത് ശലഭഗ്രാമ വികസനം ഉടൻ; ഡി.പി.ആര്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍


ഇരിട്ടി : ആറളം വന്യജീവി സങ്കേതവും പരിസരത്തുള്ള ഗ്രാമ പഞ്ചായത്തുകളിലെ പ്രദേശങ്ങളും ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ആറളം ശലഭഗ്രാമത്തിന്റെ വികസനത്തിന് സർക്കാരിന്റെ പച്ചക്കൊടി.ശലഭഗ്രാമ വികസനത്തിന് വിശദ പദ്ധതി രൂപരേഖ(ഡി.പി.ആർ) തയ്യാറാക്കാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് സർക്കാർ നിർദ്ദേശം നല്‍കി.


ആറളം വന്യജീവി സങ്കേതത്തെ ശലഭസങ്കേതമായി സംസ്ഥാന വന്യജീവി ബോർഡ് നേരത്തെ അംഗീകരിച്ചിരുന്നു.

ആറളം വന്യജീവി സങ്കേതത്തില്‍ കഴിഞ്ഞ 25 വർഷം തുടർച്ചയായി ചിത്രശലഭങ്ങളെ നിരീക്ഷിച്ചുവരികയാണ്.ഡിസംബർ മുതല്‍ ഫെബ്രുവരി മാസം വരെയുള്ള മാസങ്ങളില്‍ മലനിരകളില്‍ നിന്ന് നന്ദികളിലൂടെയും തേടുകളിലൂടെയും മറ്റ് തുറസ്സായ പാതകളിലൂടെയും മുല്ലപ്പൂമാല പോലെ ആല്‍ബട്രോസ് ശലഭങ്ങള്‍ ഒഴുകി വരുന്നതും മഡ് പഡ്ലിംഗില്‍ ഏർപ്പെടുന്നതുമായ കാഴ്ചകള്‍ അത്ഭുതമുളവാക്കുന്നതാണ്. പശ്ചിമഘട്ടത്തിലെ നാല്‍പതില്‍ പരം എൻഡെമിക് ചിത്രശലഭങ്ങളില്‍ 27 എണ്ണവും ആറളത്ത് കണ്ടെത്തിയിട്ടുണ്ട് തുടർച്ചയായ സർവ്വെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ കണ്ടെത്തിയ 327 ഇനം ചിത്രശലഭങ്ങളില്‍ 266 എണ്ണവും ആറളം വന്യജീവി സങ്കേതത്തിലാണുള്ളത്. കേരളത്തിലെ ചിത്രശലഭ വൈവിധ്യത്തിന്റെ 82 ശതമാനവും ആറളം വന്യ ജീവി സങ്കേതത്തിലാണ്.

പ്രഖ്യാപനത്തില്‍ പലതുണ്ട് നേട്ടങ്ങള്‍

തദ്ദേശീയരുടെ തൊഴില്‍ സാദ്ധ്യത വർദ്ധിക്കും

സാമ്ബത്തിക സാമൂഹിക,ഉന്നമനം

വന്യജീവി സംഘർഷം ഒഴിവാക്കി മികച്ച പരിസ്ഥിതി സൗഹൃദ സംരക്ഷണമാതൃക

 ഗവേഷണത്തിനും പഠനത്തിനും ബോധവല്‍ക്കരണത്തിനുമുള്ള വിജ്ഞാന കേന്ദ്രം

 ശലഭങ്ങളുടെ ആവാസ വ്യവസ്ഥ വിപുലീകരിച്ച്‌ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം

ഏറ്റവും മികച്ച ശലഭ സംരക്ഷണ പ്രദേശമാക്കുക

വനം വകുപ്പ് ,ആറളം ഫാം, ആറളം, കണിച്ചാർ, കേളകം, മുഴക്കുന്ന് ഗ്രാമ പഞ്ചായത്തുകള്‍, ടി.ആർ.ഡി.എം. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍, യൂണിവേഴ്സിറ്റികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ജൈവവിധ്യ ബോർഡ് സർക്കാർ ഇതര സംഘടനകള്‍ തദ്ദേശീയർ എന്നിവരുടെ നിർദ്ദേശങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായി ശലഭഗ്രാമം സമഗ്ര പദ്ധതി രൂപരേഖയ്ക്കായുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും- ആറളം വൈല്‍ഡ് ലൈഫ് വാർഡൻ

Post a Comment

أحدث أقدم
Join Our Whats App Group