Join News @ Iritty Whats App Group

പാലത്തായി പീഡനക്കേസ്: 'കേസ് അന്വേഷണ ഉദ്യോ​ഗസ്ഥന്റെ കള്ളക്കഥ. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കി'; വീണ്ടും ആരോപണവുമായി മുൻ ഡിവൈഎസ്പി

പാലത്തായി പീഡനക്കേസ്: 'കേസ് അന്വേഷണ ഉദ്യോ​ഗസ്ഥന്റെ കള്ളക്കഥ. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കി'; വീണ്ടും ആരോപണവുമായി മുൻ ഡിവൈഎസ്പി


കണ്ണൂർ: പാലത്തായി പീഡനക്കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ വീണ്ടും ആരോപണവുമായി മുൻ ഡിവൈസ്എപി റഹീം. കേസ് അന്വേഷണ ഉദ്യോ​ഗസ്ഥന്റെ കള്ളക്കഥയെന്നാണ് മുൻ ഡിവൈഎസ്പിയുടെ ആരോപണം. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. ‌റിട്ടയേർഡ് എസ്പി എസിപി രത്നകുമാറിനെതിരെയാണ് ആരോപണങ്ങൾ.

 24 ലധികം ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലെ രക്തക്കറ അതിജീവിതയുടേതെന്ന് കണ്ടെത്തിയത് മഹാത്ഭുതമാണ്. സ്കൂൾ പ്രവർത്തി ദിവസം പീഡനം നടത്തിയ പ്രതി ഉടുമുണ്ടില്ലാതെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയെന്ന മൊഴിയും സംശയകരം. കേസിൽ ചെരുപ്പിനൊത്ത് കാൽ മുറിക്കുന്ന ലാഘവത്തോടെ അന്വേഷണ ഉദ്യോഗസ്ഥൻ പെരുമാറി. ഐ ജി എസ് ശ്രീജിത്തിന്റെ സംഭാഷണം പുറത്തുവന്നതോടെ സംഭവ നടന്ന സ്ഥലം മാറ്റി. റിട്ട എ സി പി രത്നകുമാർ കേസ് അട്ടിമറിച്ചതാണെന്ന് ആവർത്തിക്കുകയാണ് ഫേസ് ബുക്ക്‌ പോസ്റ്റിൽ മുൻ ഡിവൈഎസ്പി റഹീം.

Post a Comment

Previous Post Next Post
Join Our Whats App Group