Join News @ Iritty Whats App Group

ട്രെയിനിലെ സുരക്ഷ: കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ല, കേരളത്തിലുള്ള യുഡിഎഫ് എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വർക്കലയിൽ ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി പറ‍ഞ്ഞു. അതേസമയം, വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. മതേതരത്വത്തെ കളങ്കപ്പെടുന്ന വാക്കുകൾ ആരുടെ ഭാഗത്തുനിന്നും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ സുരേഷ് കുമാർ എന്നയാളാണ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കൊച്ചുവേളിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപമാണ് സംഭവം ഉണ്ടായത്.

Post a Comment

أحدث أقدم
Join Our Whats App Group