Join News @ Iritty Whats App Group

പടിയൂർ പഞ്ചായത്തിൽ പുലിക്കാട് വാർഡിൽ സിപിഎം ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലായി നാമനിർദ്ദേശപത്രിക നൽകിയ സിപിഎമ്മിന്റെ മുതിർന്ന നേതാവ് മത്സര രംഗത്ത് നിന്നും പിൻവാങ്ങി

പടിയൂർ പഞ്ചായത്തിൽ പുലിക്കാട് വാർഡിൽ  സിപിഎം ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലായി നാമനിർദ്ദേശപത്രിക നൽകിയ  സിപിഎമ്മിന്റെ മുതിർന്ന നേതാവ് മത്സര രംഗത്ത് നിന്നും പിൻവാങ്ങി


പടിയൂർ പഞ്ചായത്തിൽ പുലിക്കാട് വാർഡിൽ  സിപിഎം ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലായി നാമനിർദ്ദേശപത്രിക നൽകിയ  സിപിഎമ്മിന്റെ മുതിർന്ന നേതാവ് മത്സര രംഗത്ത് നിന്നും പിൻവാങ്ങി. സിപിഎം കരവൂർ ബ്രാഞ്ച് സെക്രട്ടറിയും മുതിർന്ന പാർട്ടി അംഗവുമായ ടി. ലക്ഷ്മണൻ ആണ്   തൻ്റെ നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. സി പി എം നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്നാണ് പത്രിക പിൻവലിച്ചത് എന്നാണ് അറിയുന്നത്.


സി പി എം പടിയൂർ  ലോക്കൽ കമ്മിറ്റിയംഗം വി.വി. രാജീവനായിരുന്നു ഇവിടെ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി പത്രിക നൽകിയിരുന്നത്.  സ്ഥാനാർത്ഥി നിർണയത്തിൽതന്നെ പരിഗണിക്കാതെ അവഗണിച്ചെന്നാരോപിച്ചാണ് ടി.ലക്ഷ്മണൻ റിബലായി ഇതേ വാർഡിൽ  പത്രിക നൽകിയിരുന്നത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച ലക്ഷ്ണൻ പ്രാദേശിക പാർട്ടി നേതൃത്വത്തോടൊപ്പം വരണാധികാരിയുടെ മുന്നിലെത്തി പത്രിക പിൻവലിക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group