Join News @ Iritty Whats App Group

വായയില്‍ പെന്‍സില്‍ കടിച്ച്‌ പിടിച്ച്‌ ദേവതീര്‍ഥിന്‌ കൂട്ടായി വരകള്‍

വായയില്‍ പെന്‍സില്‍ കടിച്ച്‌ പിടിച്ച്‌ ദേവതീര്‍ഥിന്‌ കൂട്ടായി വരകള്‍


സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച്‌ അവശത അനുഭവിക്കുമ്ബോഴും കരങ്ങള്‍ ഉപയോഗിച്ച്‌ വരക്കുന്നവര്‍ ഏറെയുണ്ടെന്നാലും വായയില്‍ പെന്‍സില്‍ കടിച്ച്‌ പിടിച്ചു വരകളിലൂടെ അത്ഭുതം സൃഷ്‌ടിക്കുന്ന നമ്മുക്ക്‌ ചിന്തിക്കാന്‍ പോലും കഴിയാത്തവിധം അവിസ്‌മയ വരകള്‍ നമുക്ക്‌ സമ്മാനിച്ച ലോകരെ ഞെട്ടിച്ചു കൊണ്ടൊരു കൊച്ചു കലാകാരനുണ്ട്‌ ഉരുവച്ചാല്‍ ഇടപ്പഴശ്ശിയില്‍.


പതിനാലു വയസ്സുകാരനായ ദേവതീര്‍ഥ്‌ മുപ്പത്തോളം കവിതകളും നൂറോളം ചിത്രങ്ങളും വരച്ചിട്ടുണ്ട്‌.
മനസ്സില്‍ ഉദിക്കുന്ന വാക്കുകള്‍ വരികളിലൂടെ കടലാസില്‍ പകര്‍ത്തിഎഴുതാന്‍ അമ്മ പ്രജിഷ കൂടെ ഉണ്ടാവും. രാഷ്ര്‌ടീയനേതാക്കള്‍, പ്രമുഖ വ്യക്‌തികള്‍ എന്നിവരുടെ ചിത്രങ്ങള്‍ ഇതിനകം വരച്ച്‌ നല്‍ക്കിട്ടുണ്ട്‌. ആരുടെ മുഖ പകര്‍പ്പും ഉടന്‍ വരകളാക്കി മാറ്റാനുള്ള ദേവതീര്‍ത്തെന്ന കൊച്ചു കലാകാരന്റെ കഴിവിനെ പ്രശംസിച്ചാല്‍ മതിയാവില്ല. സംസ്‌ഥാന സര്‍ക്കാരിന്റെ ഉജ്‌ജ്വല ബാല്യ പുരസ്‌കാരം നേടിയിട്ടുണ്ട്‌. മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്‌തമായി ഭിന്ന ശേഷിയെ മാറ്റിനിര്‍ത്തി വരയെ സ്‌നേഹിക്കുന്ന,അക്ഷരത്തേ നെഞ്ചോട്‌ ചേര്‍ക്കുന്ന പ്രിയ ദേവതീര്‍ത്തിന്റെ കഴിവുകള്‍ തികച്ചും വ്യത്യസ്‌തയേറിയതാണ്‌. കാണുന്നവര്‍ക്ക്‌ കൗതുകവും കണ്ടു കഴിഞ്ഞാല്‍ അവിസ്‌മയവും ആണ്‌. ശിവപുരം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്ബതാം ക്ലാസ്‌ വിദ്യാര്‍ഥിയായ ദേവതീര്‍ഥ്‌ ഇതിനു പുറമേ സ്‌റ്റെജില്‍ പാടാനും കൂടി മിടുക്കന്‍ ആണ്‌.ഉരുവച്ചാല്‍ ഇടപ്പഴശ്ശി കാഞ്ഞിലേരി യിലെ ശ്രീദീപം വീട്ടില്‍ പ്രജിഷ യുടെ മകനാണ്‌ ദേവ തീര്‍ഥ്‌. കാഞ്ഞിലേരി ഗവ: യു പി സ്‌കൂള്‍ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥി ധ്യാന്‍ കൃഷ്‌ണ സഹോദരനാണ്‌.

Post a Comment

أحدث أقدم
Join Our Whats App Group