Join News @ Iritty Whats App Group

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നയാള്‍ ചികിത്സയില്‍

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നയാള്‍ ചികിത്സയില്‍


കണ്ണൂർ:കണ്ണൂർ എട്ടികുളത്ത് വാഹനാപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ്‌ വിദ്യാർത്ഥി ഫായിസ് ടി വി ആണ് മരിച്ചത്. 18 വയസായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോടും വാഹനാപകടത്തിൽ മരണം

കോഴിക്കോട് കുന്നമംഗലം പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. നരിക്കുനി സ്വദേശിയായ വഫ ഫാത്തിമയാണ് മരിച്ചത്. പരീക്ഷ എഴുതാനായി കുന്നമംഗലം ഭാഗത്തേക്ക് വരുന്നതിനിടെ വഫ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വഫയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിനി വാൻ അമിതവേഗതയിലാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group