Join News @ Iritty Whats App Group

'വായിച്ചിട്ട് വിമർശിക്കൂ, പുസ്തകം വായിച്ചാൽ എല്ലാത്തിനും വ്യക്തത വരും'; ആത്മകഥ വിമര്‍ശനത്തിൽ ഇ പി ജയരാജൻ

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മറ്റി അം​ഗം ഇ പി ജയരാജൻ. എല്ലാവരും പുസ്തകം വായിക്കണമെന്നും പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു എന്നും ഇപി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നിട്ടും സംശയമുണ്ടെങ്കിൽ കണ്ണൂരിൽ പ്രത്യേകമായി പരിപാടി സംഘടിപ്പിക്കും. എല്ലാ കാര്യങ്ങൾക്കും അവിടെവച്ച് മറുപടി പറയുമെന്നും ജയരാജൻ അറിയിച്ചു.

ഇ.പി ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' ഇന്നലെ പ്രകാശനം ചെയ്തു. കണ്ണൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് കഥാകൃത്ത് ടി പദ്മനാഭൻ ഏറ്റുവാങ്ങി. പികെ കുഞ്ഞാലികുട്ടി, പിഎസ് ശ്രീധരൻ പിള്ള, പന്ന്യൻ രവീന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ തുടങ്ങിയ നേതാക്കളും എത്തിയിരുന്നില്ല. പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ശരിയായ നിലപാടുകളാണ് ഇ പി സ്വീകരിച്ചതെന്നും അസത്യങ്ങളും അർത്ഥ സത്യങ്ങളും കൊണ്ട് ഇപിക്ക് എതിരെ ഏറെ പ്രചരണങ്ങളുണ്ടായെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group