‘രാഹുൽ മാറണം, നന്നാവണം…ശൈലി മാറ്റണം’; പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് കെ സുധാകരൻ
ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. രാഹുൽ മാറണം, നന്നാവണം…ശൈലി മാറ്റണം എന്നും കെ സുധാകരൻ പറഞ്ഞു. രാഹുലിന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിനോട് യോജിപ്പില്ലെന്നും കെ സുധാകരൻ പറഞ്ഞു.
രാഹുലിന്റെ കാര്യത്തിൽ പറഞ്ഞതിൽ മാറ്റമില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. രാഹുലിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട തീരുമാനം തന്റെ അറിവോടെ അല്ലെന്നും കെ സുധാകരൻ പറഞ്ഞു. നടപടി എടുത്ത യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ല. രാഹുൽ മാറണം, നന്നാവണം…ശൈലി മാറ്റണം. പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
ഇന്നലെയാണ് രാഹുലിനെതിരെ കെ സുധാകരൻ അനുകൂല പരാമർശം നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരൻ, രാഹുൽ നിരപരാധിയാണെന്നും പറഞ്ഞിരുന്നു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. അതേസമയം രാഹുലിനെ പാർട്ടിയിൽ സജീവമാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
إرسال تعليق