Join News @ Iritty Whats App Group

കണ്ണൂർ സെൻട്രല്‍ നിന്നും ഭാര്യയ്ക്ക് ഭീഷണി: തടവുകാരനില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു

ണ്ണൂർ:ഭാര്യയെ ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്നുണ്ടായ പരിശോധനയില്‍ കണ്ണൂർ സെൻട്രല്‍ ജയിലിലെ കാപ്പ തടവുകാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.ഒന്നാം ബ്ളോക്കിലെ ഗോപകുമാർ എന്ന തടവുകാരനില്‍ നിന്ന് ഫോണ്‍ പിടികൂടിയത്.ഇയാള്‍ കഴിഞ്ഞ ദിവസം ഭാര്യയായ ആമ്ബല്ലൂർ സ്വദേശിനിയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.തുടർന്ന് യുവതി ഫോണ്‍ കാളിന്റെ റെക്കോർഡ് ചെയ്ത തെളിവുള്‍ സഹിതം ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.ജയിലിനകത്തേക്ക് ലഹരി എത്തിക്കുന്നതിനും പണത്തിനും വേണ്ടിയാണ് ഇയാള്‍ യുവതിയെ വിളിച്ചതെന്നാണ് വിവരം.സെൻട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.കഴിഞ്ഞ അഞ്ചു മാസമായി സെൻട്രല്‍ ജയിലില്‍ തുടരുന്ന ഗോപകുമാറിനെതിരെ 15 കേസുകള്‍ നിലവിലുള്ളതായും പൊലീസ് പറഞ്ഞു.ഇയാളെ പത്താം ബ്ളോക്കിലേക്ക് മാറ്റുകയും ചെയ്തു.ഫോണ്‍ കാളിന്റെ റെക്കോഡും സ്ക്രീൻ ഷോട്ടുകളും സാമൂഹിക മാദ്ധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്.നിരവധി തവണ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടിയിരുന്നെങ്കിലും ഇതാദ്യമായാണ് കൃത്യമായ തെളിവുകള്‍ സഹിതം ഒരാള്‍ പിടിയിലാകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group