Join News @ Iritty Whats App Group

‘ഇത് നവകേരളത്തിലേക്കുള്ള ചവിട്ടുപടി, പുതിയ കേരളത്തിന്റെ ഉദയം’; അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം തട്ടിപ്പല്ലെന്ന് മുഖ്യമന്ത്രി

നവകേരളത്തിലേക്കുള്ള ചവിട്ടുപടിയാണ് അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം തട്ടിപ്പല്ല യാഥാർഥ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അസാധ്യം എന്നൊന്ന് ഇല്ലെന്ന് തെളിഞ്ഞു. അതിദാരിദ്ര്യ അവസ്ഥയെ കേരളം മറികടന്നു. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കേരളത്തിന്റെ ഉദയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവന്തപുരം സെൻ‌ട്രൽ സ്റ്റേഡിയത്തിൽ നടന്ന ച‌ടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group