ഭീകരവാദത്തിന് മതമില്ലെന്ന ധാരണ പുന:പരിശോധിക്കണമെന്ന് ആർഎസ്എസ്, ഒരുമതത്തെ ഭീകരരായി കാണാനാവില്ല, പക്ഷേ ഭീകരർക്ക് മതമുണ്ട്
ദില്ലി:ഭീകരവാദത്തിന് മതമില്ലെന്ന ധാരണ പുനപരിശോധിക്കണമെന്ന് ആർഎസ്എസ് നേതാവ് രാം മാധവ് പറഞ്ഞു.ഒരുമതത്തെ ഭീകരരായി കാണാനാവില്ല, പക്ഷേ ഭീകരർക്ക് മതമുണ്ട്.കേസിലെ പ്രധാന പ്രതി തന്‍റെ ചെയ്തികൾ ന്യായീകരിക്കാൻ ഖുർആൻ ഉപയോഗിച്ചു, മതത്തിൽ നിന്നും പ്രോത്സാഹനം ഇവർക്കി കിട്ടുന്നു എന്നത് തളളിക്കളയാനാകില്ല.ഭീകരവാദത്തെ കുറിച്ചുള്ള രാജ്യത്തെ പലരുടെയും തെറ്റായ ധാരണകളെയും തകിടം മറിച്ചെന്നും രാം മാധവ് പറഞ്ഞു,
ഭീകരവാദം ദാരിദ്ര്യത്തിന്റെ ഉൽപന്നമല്ല,രാജ്യത്തെ ബുദ്ധിജീവികൾ ഇക്കാര്യത്തെ കുറിച്ച് തുറന്ന് സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഐആറിനെ ആർഎസ്എസ് ശക്തമായി അനുകൂലിച്ചു.വോട്ട് ചോരി പ്രചാരണം ഒരാളും ഏറ്റെടുത്തില്ല. രാഹുലിനെ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞുജനങ്ങൾ അത് ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ബിഹാറിൽ വോട്ടിംഗ് ശതമാനം ഇത്ര ഉയരില്ലായിരുന്നുബിഹാറിൽ 65 ലക്ഷം അയോഗ്യരെ കണ്ടെത്തിയത് എത്രത്തോളം തെറ്റ് രേഖകളിലുണ്ടെന്നതിന് ഇത് തെളിവാണ്.രാഹുൽ ഗാന്ധി പ്രതിപക്ഷത്തെ ഏറ്റവും മോശം നേതാവെന്നും രാം മാധവ് വിമർശിച്ചു
Post a Comment