റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ വീണ്ടും അവസരം;അപേക്ഷിക്കേണ്ട തീയ്യതി
തിരുവനന്തപുരം:റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബി.പി.എല്‍) മാറ്റാന്‍ വീണ്ടും അവസരം.മുൻഗണനേതര വിഭാഗത്തില്‍പ്പെട്ട വെള്ള, നീല റേഷൻകാർഡുകള്‍ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് നവംബർ 17 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴിയോ ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കാനാവും.
പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം വെള്ളകാര്‍ഡാണ് നല്‍കുക. പിന്നീട്, വരുമാന വിവരങ്ങളും കുടുംബസാഹചര്യങ്ങളും വെളിപ്പെടുത്തി മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാനാവും.
ഇത്തരത്തില്‍ മാറ്റുന്നതിനാണ് നിലവില്‍ അവസരമൊരുങ്ങുന്നത്. രണ്ടാം എല്‍.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം തരം മാറ്റിയതും പുതിയതുമുള്‍പ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകള്‍ വിതരണം ചെയ്തതായാണ് കണക്കുകള്‍.
വൃക്ക, കരള്‍, ഹൃദ്രോഗമുള്ളവർ, കാൻസർ ബാധിതർ എന്നിവർക്ക് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം പരിശോധന പൂർത്തിയാക്കി കാർഡുകള്‍ ലഭ്യമാക്കാനാണ് ശ്രമമെന്ന് അധികൃതർ വ്യക്തമാക്കി. മതിയായ രേഖകള്‍ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
إرسال تعليق