Join News @ Iritty Whats App Group

കുടിവെള്ള പൈപ്പ്‌ സ്‌ഥാപിക്കല്‍; ഗ്രാമീണ റോഡുകള്‍ തകര്‍ച്ചയില്‍

കുടിവെള്ള പൈപ്പ്‌ സ്‌ഥാപിക്കല്‍; ഗ്രാമീണ റോഡുകള്‍ തകര്‍ച്ചയില്‍


രിട്ടി-മട്ടന്നുര്‍ നഗരസഭകളിലെ കൂടി വെള്ളക്ഷാമം പരിഹരിക്കുന്നതിന്‌ വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ കുഴിയെടുത്തതോടെ പല റോഡുകളും തകര്‍ന്ന അവസ്‌ഥയിലായി.


നഗരസഭയിലെ വിവിധ റോഡുകളുടെ അരികുവശം ലക്ഷങ്ങള്‍ ചെലവഴിച്ച കോണ്‍ക്രീറ്റ്‌ നിര്‍മ്മാണം നടത്തിയ ഭാഗങ്ങളിലാണ്‌ പൈപ്പിടാന്‍ വേണ്ടികുഴി എടുക്കുന്നത്‌. നിലവില്‍ കരാര്‍പ്രകാരം കോണ്‍ക്രീറ്റ്‌ പൊളിച്ച ഭാഗങ്ങള്‍ പുനസ്‌ഥാപിക്കണമെന്ന വ്യവസ്‌ഥയുണ്ടെങ്കിലും നിര്‍മ്മാണ കമ്ബനി ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരം കാണുന്നതിന്‌ 230 കോടി രൂപ ചെലവഴിച്ചാണ്‌ രണ്ട്‌ നഗരസഭകളിലായി പദ്ധതി നടപ്പാക്കുന്നത്‌. നിര്‍മിക്കുന്ന മൂന്നു ടാങ്കുകളുടെയും പ്രധാന പൈപ്പ്‌ ലൈനിന്റെയും പ്രവൃത്തി നേരത്തെ പൂര്‍ത്തിയായിരുന്നു. ഒരു വര്‍ഷത്തിനകം മട്ടന്നൂരിലെ 13,240 വീടുകളില്‍ പദ്ധതി വഴി കുടിവെള്ളമെത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി 175 എം.എം.പൈപ്പാണ്‌ സ്‌ഥാപിക്കുന്നത്‌. 

പഴശ്ശിഅണക്കെട്ടിന്‌ സമീപം നിര്‍മിച്ച കിണറില്‍ നിന്ന്‌ വെള്ളം ചാവശ്ശേരിപ്പറമ്ബിലെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റില്‍ എത്തിച്ച്‌ ശുദ്ധീകരിച്ചാണ്‌ ടാങ്കിലെത്തിച്ച്‌ വിതരണം ചെയ്ുക. കയീച്ചേരി, മഞ്ചക്കുന്ന്‌, കൊതേരി എന്നിവിടങ്ങളിലും ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ സമീപത്തുമാണ്‌ വെള്ളം സംഭരിക്കാന്‍ ടാങ്കുകള്‍ നിര്‍മിച്ചിട്ടുള്ളത്‌. പദ്ധതിക്കായി പഴശ്ശി അണക്കെട്ട്‌ പരിസരത്ത്‌ കൂറ്റന്‍ കിണര്‍ നിര്‍മിച്ചിട്ടുണ്ട്‌. 

ചാവശ്ശേരിപ്പറമ്ബില്‍ 42 മില്യന്‍ലിറ്റര്‍ സംഭരണശേഷിയുള്ള ട്രീറ്റ്‌മെന്റ്‌ പ്ലാന്റും നിര്‍മിച്ചു. പഴശ്ശി പദ്ധതി പ്രദേശത്ത്‌ 33 കെ.വി.സബ്‌ സ്‌റ്റേഷന്റെ നിര്‍മാണവും നേരത്തെ പൂര്‍ത്തിയായിരുന്നു.മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളിലെ കുടിവെള്ള പ്രശ്‌നത്തിന്‌ പരിഹാരം കാണുന്നതിനായി 2018-ലാണ്‌ 75 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്‌. പിന്നീട്‌ സമഗ്ര കുടിവെള്ള വിതരണ പദ്ധതിയെന്ന നിലയില്‍ വിപുലപ്പെടുത്തുകയായിരുന്നു. കിഫ്‌ബിയില്‍ നിന്നുള്ള ഫണ്ട്‌ ഉപയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

Post a Comment

أحدث أقدم
Join Our Whats App Group