Join News @ Iritty Whats App Group

എസ്എഫ്ഐ മുൻ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ മത്സരിക്കും, പിപി ദിവ്യക്ക് സീറ്റില്ല; കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാർത്ഥികളായി

എസ്എഫ്ഐ മുൻ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ മത്സരിക്കും, പിപി ദിവ്യക്ക് സീറ്റില്ല; കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാർത്ഥികളായി


കണ്ണൂർ: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കും. കണ്ണൂർ ജില്ലക്കാരിയായ അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീന മേഖലയായ പിണറായി ഡിവിഷനിൽ നിന്നാണ് അവർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് അനുശ്രീ.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സിപിഎമ്മിന്റെ പതിനാറ് സ്ഥാനാര്‍ഥികളില്‍ പതിനഞ്ചു പേരും പുതുമുഖങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് നിന്ന് ഡിവൈഎഫ്ഐ നേതാവായിരുന്ന പിപി ദിവ്യയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷയായത്. തുടർന്ന് എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇവർക്ക് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. ഇക്കുറി ദിവ്യക്ക് പാർട്ടി സീറ്റ് നൽകിയിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group