Join News @ Iritty Whats App Group

എസ്ഐആർ സമയക്രമം മാറ്റില്ല, ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എസ്ഐആർ സമയക്രമം മാറ്റില്ല, ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍


തിരുവനന്തപുരം: എസ് ഐ ആറിനെതിരായ പ്രതിക്ഷേധം  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല..മയക്രമം മാറ്റില്ല.ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം.ചില ബി എൽ ഒ മാർ ജോലി പൂർത്തിയാക്കിയെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് . ഓഫീസര്‍  നിർദ്ദേശം നല്‍കി

എസ്.ഐ.ആറിനെതിരെ കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചു.കേരളത്തിൽ എസ് ഐ ആർ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഹർജി നൽകിയത്.തദ്ദേശ തിരെഞ്ഞെടുപ്പിനിടെ എസ് ഐ ആർ നടത്തരുതെന്ന്  ഹർജിയില്‍ ആവശ്യപ്പെർുന്നു.എസ്ഐആർ തന്നെ നിയമവിരുദ്ധം എന്ന് കോൺഗ്രസ് ആരോപിച്ചു. സമാന്തര പൗരത്വ പരിശോധനയാണ് നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു

Post a Comment

Previous Post Next Post
Join Our Whats App Group