Join News @ Iritty Whats App Group

ശബരിമല തീര്‍ത്ഥാടനം; കര്‍ണാടകത്തിൽ നിന്നും അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇളവ് വേണം; കേരള മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത്

ശബരിമല തീര്‍ത്ഥാടനം; കര്‍ണാടകത്തിൽ നിന്നും അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇളവ് വേണം; കേരള മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത്


ബെംഗളൂരു: ശബരിമല തീർത്ഥാടനത്തിനായി കർണാടകത്തിൽ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ. മണ്ഡല-മകരവിളക്ക് കാലയളവിൽ പ്രത്യേക ടാക്സ് ഇളവ് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിനും സംഘടന കത്തയച്ചു. ദസറ കാലത്ത് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് മൈസൂരുവിൽ ഇളവ് നൽകിയതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ഇടപെടണമെന്ന് കർണാടക ഗതാഗത മന്ത്രിയോടും സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ദസറകാലത്ത് മൈസൂരുവിലേക്ക് വരുന്ന കേരളത്തിൽ നിന്നും വരുന്ന ടാക്സി വാഹനങ്ങള്‍ക്ക് ഇളവ് നൽകിയതിന് സമാനമായ മാതൃക കേരളവും നടപ്പാക്കണമെന്നാണ് ആവശ്യം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ടാക്സ് ഇളവ് നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group