Join News @ Iritty Whats App Group

പാലത്തായി പോക്സോ കേസ് : തനിക്കെതിരെ കുപ്രചരണം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെ.കെ. ശൈലജ

പാലത്തായി പോക്സോ കേസ് : തനിക്കെതിരെ കുപ്രചരണം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെ.കെ. ശൈലജ


ണ്ണൂർ : പാലത്തായി പോക്സോ കേസ് വിധിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തുന്ന അപവാദ പ്രചരണത്തിനെതിരെ വേണ്ടി വന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മുൻ മന്ത്രി കെ.കെ.

ശൈലജ എം.എല്‍.എ പറഞ്ഞു. കണ്ണൂർ മട്ടന്നൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ. കെ. ശൈലജ.

പാലത്തായി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതി വിധി വന്നതിനെതുടർന്ന് ചിലർ ദുഷ്ടലാക്കോടെ തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും ഇത് തുടർന്നാല്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും കെ കെ ശൈലജ പറഞ്ഞു.

കുട്ടിക്ക് വിഷമം ഉണ്ടാകുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് താൻ മന്ത്രിയായ സമയം പൊലീസിനോട് പറഞ്ഞിരുന്നു. കൗണ്‍സില്‍മാരോട് ഇന്ന ചോദ്യമേ ചോദിക്കാനാവുമെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി എന്ന നിലയില്‍ പറയാനാനുള്ള അധികാരം എനിക്കില്ല.
കേസില്‍ ഇത്രയും നല്ലൊരു വിധി വന്നതാണോ ചിലർക്ക് പ്രശ്നമായത് എന്ന സംശയമുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group