Join News @ Iritty Whats App Group

പാലത്തായി പോക്സോ കേസ്: തലശ്ശേരി അതിവേ​ഗ പോക്സോ കോടതി ഇന്ന് ശിക്ഷ വിധിക്കും; ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാം

പാലത്തായി പോക്സോ കേസ്: തലശ്ശേരി അതിവേ​ഗ പോക്സോ കോടതി ഇന്ന് ശിക്ഷ വിധിക്കും; ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാം


കണ്ണൂർ: കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് ശിക്ഷാവിധി പറയും. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ്  തെളിഞ്ഞത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ ശുചി മുറിയിൽ വച്ച് 10 വയസ്സുകാരിയെ മൂന്ന്‌ തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ൽ അന്തിമ കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group