ബിഹാർ തിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങി
ബിഹാറില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പോസ്റ്റല്‍ ബാലറ്റ് എണ്ണി കഴിഞ്ഞപ്പോള്‍ എന്‍ഡിഎ ആണ് ലീഡ് ചെയ്യുന്നത്. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യ അരമണിക്കൂറിനുള്ളിൽ ഇവ എണ്ണിത്തീരും. ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ച്ച വെച്ച ബിഹാറിൽ ആര് വാഴും, ആര് വീഴുമെന്നതാണ് കാത്തിരിക്കുന്നത്. വളരെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളുടേയും പ്രതികരണം.
إرسال تعليق