Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളത്തിന്‌ പഴശ്ശി രാജാവിന്റെ പേര്‌ നല്‍കണം: ക്ഷത്രിയ ക്ഷേമസഭ

കണ്ണൂര്‍ വിമാനത്താവളത്തിന്‌ പഴശ്ശി രാജാവിന്റെ പേര്‌ നല്‍കണം: ക്ഷത്രിയ ക്ഷേമസഭ


ശ്രീകണ്‌ഠാപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്‌ പഴശി രാജാവിന്റെ പേര്‌ നല്‍കണമെന്ന്‌ ക്ഷത്രിയ ക്ഷേമസഭ ശ്രീകണ്‌ഠപുരം യൂണിറ്റ്‌ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.


സംസ്‌ഥാന ജോ.സെക്രട്ടറി മോഹനവര്‍മ ഉദ്‌ഘാടനം ചെയ്‌തു. കെ.പി.കേശവന്‍ അധ്യക്ഷത വഹിച്ചു.
യൂണിറ്റ്‌ സെക്രട്ടറി സി.വാസുദേവന്‍, എസ്‌.കെ.രാധാകൃഷ്‌ണന്‍, സംസ്‌ഥാന വനിതാ വിഭാഗം പ്രസിഡന്റ്‌ സുജാത വര്‍മ, സെക്രട്ടറി രാധിക വര്‍മ, വൈസ്‌ പ്രസിഡന്റ്‌ കോമളവല്ലി വര്‍മ, സി.ടി.ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. നിരവധി നേട്ടങ്ങള്‍ കൈവരിച്ച കെ.പി. സുനില്‍കുമാര്‍, ഡോ.അപര്‍ണ പ്രദീപ്‌, വിജയ മുരളീധരന്‍, സി.ടി.ജയശ്രീ എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. മുതിര്‍ന്ന അംഗങ്ങളായ എസ്‌.കെ.കുഞ്ഞിരാമന്‍ നായനാര്‍, വി.ടി.ഗോവിന്ദന്‍ നായനാര്‍, എസ്‌.കെ.സാവിത്രി അക്കനമ്മ, വി.സുലോചന, വി.പദ്‌മാവതി അക്കനമ്മ, എസ്‌.കെ.സരസ്വതി അക്കനമ്മ എന്നിവരെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group