Join News @ Iritty Whats App Group

ഓണ്‍ലൈൻ വ്യാപാരം: കണ്ണൂരില്‍ യുവാവിന് 6.6 ലക്ഷം നഷ്ടപ്പെട്ടു; ഒരാള്‍ക്കെതിരെ കേസ്

ഓണ്‍ലൈൻ വ്യാപാരം: കണ്ണൂരില്‍ യുവാവിന് 6.6 ലക്ഷം നഷ്ടപ്പെട്ടു; ഒരാള്‍ക്കെതിരെ കേസ്


ണ്ണൂർ: ഓണ്‍ലൈൻ വ്യാപാരത്തില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച്‌ കണ്ണൂർ ഉളിക്കല്‍ സ്വദേശിയായ യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി.


6,60,000 രൂപ നഷ്ടപ്പെട്ടെന്ന പരാതിയില്‍ സൈബർ തട്ടിപ്പ് സംഘത്തിനെതിരെ ഉളിക്കല്‍ പോലീസ് കേസെടുത്തു.

ഉളിക്കല്‍ വയത്തൂർ കോളിത്തട്ട് രണ്ടാം ക്കൈയില്‍ താമസിക്കുന്ന സി.ജെ. ജോണ്‍ ആണ് തട്ടിപ്പിനിരയായതായി പരാതി നല്‍കിയിരിക്കുന്നത്. പരാതിപ്രകാരം, ആവന്തിക ഫർണ്ണാണ്ടസ് എന്നാളാണ് വഞ്ചനയ്ക്ക് പിന്നില്‍.

വ്യാജ ഇലക്‌ട്രോണിക് മെസേജുകള്‍ അയച്ചു നല്‍കി വിശ്വാസം നേടിയ ശേഷമാണ് പണം കൈക്കലാക്കിയത് എന്നാണ് പരാതിയില്‍ പറയുന്നത്. 2025 സപ്തംബർ 24 മുതല്‍ നവംബർ 7 വരെയുള്ള കാലയളവില്‍ പല തവണകളായാണ് യുവാവ് ഓണ്‍ലൈൻ വ്യാപാരത്തിനായി പണം അയച്ചു നല്‍കിയത്.

ആകെ 6,60,000 രൂപ നിക്ഷേപിച്ചെങ്കിലും, ഇതില്‍ നിന്നും 5000 രൂപ മാത്രമാണ് തിരികെ നല്‍കിയത്. ബാക്കി തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആവന്തിക ഫർണ്ണാണ്ടസിനെതിരെ സൈബർ തട്ടിപ്പിന് ഉളിക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group