Join News @ Iritty Whats App Group

ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു


ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു


കണ്ണൂർ: ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു. അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ ഷഹീർ (22), തേറാംകണ്ടി അസീസിൻ്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ചിക്മംഗളൂരിനടുത്ത കടൂരിൽ
ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. അനസ് സംഭവ സ്ഥലത്തും ഷഹീർ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

2 സ്കൂട്ടറുകളിൽ നാലു സുഹൃത് സംഘം കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വിനോദ യാത്രക്ക് പുറപ്പെട്ടതായിരുന്നു. മൈസൂരുവിൽ പോയ ശേഷം ചിക്മംഗളൂരിലേക്ക് പുറപ്പെട്ടതായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ചിക്മംഗളൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും.

Post a Comment

أحدث أقدم
Join Our Whats App Group