Join News @ Iritty Whats App Group

‘ലോകബാങ്കിന്റെ 14,000 കോടിരൂപ ബിഹാര്‍ തിരഞ്ഞെടുപ്പിനായി വകമാറ്റി’; നിതീഷ് കുമാർ സര്‍ക്കാരിനെതിരേ ആരോപണവുമായി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി

‘ലോകബാങ്കിന്റെ 14,000 കോടിരൂപ ബിഹാര്‍ തിരഞ്ഞെടുപ്പിനായി വകമാറ്റി’; നിതീഷ് കുമാർ സര്‍ക്കാരിനെതിരേ ആരോപണവുമായി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി


ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുവേണ്ടി ലോകബാങ്കിന്റെ 14,000 കോടിരൂപയുടെ ഫണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ വകമാറ്റിയെന്നാരോപിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി). സൗജന്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ് ഫണ്ട് വകമാറ്റിയതെന്ന് ജെഎസ്പി ദേശീയ അധ്യക്ഷന്‍ ഉദയ് സിങ് പറഞ്ഞു.

പൊതുപണം ഉപയോഗിച്ച് ജനങ്ങളുടെ വോട്ട് ‘വാങ്ങാന്‍’, ജൂണ്‍മുതല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ 40,000 കോടിരൂപ ധൂര്‍ത്തടിച്ചുവെന്നും ആരോപണമുണ്ട്. മുന്‍പെങ്ങുമില്ലാത്ത വ്യാപ്തി ഇതിനുണ്ട്. ലോകബാങ്കില്‍നിന്ന് വായ്പയായി ലഭിച്ച 14,000 കോടിരൂപ പോലും ആനുകൂല്യങ്ങള്‍ക്കും സൗജന്യങ്ങള്‍ക്കുമായി വകമാറ്റി ചെലവഴിച്ചുവെന്നും ഉദയ് സിങ് പറഞ്ഞു.


Post a Comment

Previous Post Next Post
Join Our Whats App Group