Join News @ Iritty Whats App Group

ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിൻ്റെ നമ്പറും മാത്രം, റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ

ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിൻ്റെ നമ്പറും മാത്രം, റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ


തിരുവനന്തപുരം:കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുകയാണ്. ബണ്ടി ചോർ പല കാര്യങ്ങളാണ് പറയുകയാണെന്ന് റെയിൽവേ പൊലീസ് പ്രതികരിച്ചു. ബണ്ടി ചോറിന്റെ കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിൻ്റെ നമ്പറും മാത്രമാണ്. പേരൂർക്കട സ്റ്റേഷനിൽ നിന്നും 76,000 കിട്ടാനുണ്ടെന്നാണ് ബണ്ടി ചോർ പറയുന്നത്. ഇന്നലെ സ്റ്റേഷനിലും പോയിരുന്നു.

ബണ്ടി ചോറിനെ കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം റെയിൽവെ പൊലീസ് കസ്റ്റഡ‍ിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നുമാണ് എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചത്. പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്വ. ബിഎ ആളൂരിന്‍റെ ഓഫീസിലേക്കാണ് ബണ്ടി ചോര്‍ പോയത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. ആളൂർ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നാണ് ബണ്ടി ചോർ പറഞ്ഞത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നുവെന്നുമാണ് ദേവേന്ദർ സിംഗ് എന്ന ബണ്ടി ചോർ കഴിഞ്ഞ ദിവസം റെയിൽവെ പൊലീസിനോട് പറഞ്ഞത്

Post a Comment

Previous Post Next Post
Join Our Whats App Group