Join News @ Iritty Whats App Group

പിഎം ശ്രീക്കെതിരെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പ്രമേയം;എതിര്‍ത്ത് CPIMഉം BJPയും, വിയോജന കുറിപ്പില്‍ ഒപ്പുവെക്കാതെ സിപിഐ

ണ്ണൂർ: പിഎം ശ്രീ പദ്ധതിക്കെതിരെ പ്രമേയവുമായി കണ്ണൂർ കോർപ്പറേഷൻ. പദ്ധതിയില്‍ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ സിപിഐഎമ്മും ബിജെപിയും എതിർത്തു.


സിപിഐഎമ്മിന്റെ വിയോജന കുറിപ്പില്‍ സിപിഐ ഒപ്പുവെച്ചില്ല. സിപിഐ കൗണ്‍സിലർ കെ വി അനിതയാണ് വിയോജനകുറിപ്പില്‍ ഒപ്പുവെക്കാതെ വിട്ടുനിന്നത്.




അടിമാലി മണ്ണിടിച്ചില്‍:മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി

യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനില്‍ കഴിഞ്ഞ ദിവസമാണ് യുഡിഎഫ് കൗണ്‍സിലർ പിഎം ശ്രീ സംബന്ധിച്ച പ്രമേയം കൊണ്ടുവന്നത്. എല്‍ഡിഎഫിന് 19ഉം ബിജെപിയ്ക്ക് ഒരു കൗണ്‍സിലറുമാണ് ഇവിടെയുള്ളത്. ഇതില്‍ സിപിഐയുടെ ഏക കൗണ്‍സിലറാണ് അനിത.

സിപിഐ- സിപിഐഎം പശ്‌നങ്ങള്‍ തദ്ദേശ തലത്തിലും അലയടിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂർ കോർപറേഷനിലെ സംഭവം.

അതേസമയം പിഎം ശ്രീയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളില്‍ അനുനയത്തിനില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് സിപിഐ തീരുമാനം.

പിഎം ശ്രീ പദ്ധതിയില്‍ തുടർനടപടികള്‍ക്ക് തല്‍ക്കാലം വിരാമമിട്ടിരിക്കയാണ് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിർത്തിവെച്ചു. രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group