തിരുവനന്തപുരം: കായികമേളയിലെ പ്രായത്തട്ടിപ്പ് പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രായത്തട്ടിപ്പ് നടത്തുന്നവർ ചെയ്യുന്നത് ചതിയാണെന്നും തട്ടിപ്പുകാരെ ഇനി ഒരു മേളയിലും മത്സരിപ്പിക്കില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്കൂളുകൾക്കെതിരെയും നിയമനടപടിയെടുക്കും. മഹായജ്ഞത്തിൽ കറ വീഴ്ത്തുകയാണ് ചിലർ. പ്രായപരിശോധന കാര്യക്ഷമമാക്കുമെന്നു രജിസ്ട്രേഷൻ കുറ്റമറ്റതാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തട്ടിപ്പ് തടയാൻ പ്രത്യേകം ഉത്തരവിറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രായത്തട്ടിപ്പ് പരാതി: 'തട്ടിപ്പ് നടത്തുന്നവര്‍ ചെയ്യുന്നത് ചതി, തട്ടിപ്പുകാരെ ഇനി ഒരു മേളയിലും മത്സരിപ്പിക്കില്ല': മന്ത്രി വി ശിവൻകുട്ടി
News@Iritty
0
إرسال تعليق