സഭയിൽ മുദ്രാവാക്യം വിളികളുമായി വീണ്ടും പ്രതിപക്ഷ പ്രതിഷേധം, രോഷാകുലനായി സ്പീക്കർ, മറുപടിയുമായി ദേവസ്വംമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച സഭ വീണ്ടും തുടങ്ങിയെങ്കിലും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളുമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിലെ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് എംബി രാജേഷ് വ്യക്തമാക്കി. ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും പ്രതിപക്ഷത്തിന് ചർച്ചയെ ഭയമെന്നും മന്ത്രി വിമർശിച്ചു.
Post a Comment