കണ്ണൂർ: റിലയൻസ് ട്രെൻഡ്‌സ് വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നും കൃത്രിമം നടത്തി പണം തിരിമറി നടത്തിയ ജീവനക്കാരിക്കെതിരെ പൊലിസ് കേസെടുത്തു.കണ്ണൂർ നഗരത്തിലെ താഴെചൊവ്വയിൽ പ്രവർത്തിക്കുന്ന സെക്യുറ സെൻട്രൽ മാളിലെ റിലയൻസ് ട്രെൻഡ്‌സ് ഷോറും കസ്റ്റമർ അസോസിയേറ്റ് കം കാഷ്യറായ എം.അഞ്ജനയുടെ പേരിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.
2024 നവംബർ 21 മുതൽ 2025 മാർച്ച് 5 വരെയുള്ള കാലയളവിൽ വസ്ത്രങ്ങളുടെ വിൽപ്പനവില കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കാതെയും നിയമാനുസൃതമല്ലാത്ത എക്സ്ചേഞ്ച് വഴിയും 1,13,396 രൂപ റൊക്കം പണമായും ക്യൂ ആർ കോഡ് സ്കാനിംഗ്, ഗൂഗിൾപേ എന്നിവ വഴി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തും സ്വന്തം ഗൂഗിൾപേ നമ്പറിൽ നിന്ന് എസ്.ബി.ഐ, കേരള ഗ്രാമീൺ ബാങ്ക്, ജിയോ പേയ്മെന്റ് ബാങ്ക് എന്നീ സ്വന്തം അക്കൗണ്ടുകളിലേക്ക് തുക വകമാറ്റിയും ആകെ 2,46,370 രൂപ തട്ടിയെടുത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ചുവെന്നാണ് പരാതി. ഒക്ടോബർ 17 ന് റിലയൻസ് ട്രെൻഡ്‌സ് സ്റ്റോർ മാനേജർ എൻ.ഷഹബാസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്.
إرسال تعليق