കണ്ണൂർ : നൂറു ശതമാനം വിദ്യാർത്ഥികളും പട്ടികവർഗത്തില്‍ പെട്ട ആറളം ഫാം സ്കൂളില്‍ ഹയർസെക്കൻഡറി വിഭാഗം കുട്ടികള്‍ അനുഭവിച്ചുവന്ന ദുരിതത്തിന് പരിഹാരമാകുന്നു.
നവംബർ 17ന് പുതിയ ബ്ളോക്കിന്റെ ഉദ്ഘാടനത്തോടെ ഹയർസെക്കൻഡറി കുട്ടികള്‍ക്ക് സ്വന്തമായ ക്ളാസ് മുറികള്‍ ലഭിക്കും. ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരിച്ച കെട്ടിടം പ്രസിഡന്റ് കെ.കെ.രത്നകുമാരിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
2019ല്‍ പ്രത്യേക ഉത്തരവിലൂടെയാണ് സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത്. സ്വതവേ സൗകര്യം കുറഞ്ഞ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ക്ലാസ് മുറികളിലാണ് ഹയർസെക്കന്ററി ക്ളാസുകളും തുടങ്ങിയത്.
പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് ,കൊമേഴ്‌സ് എന്നീ കോഴ്‌സുകളാണ് ആറളം ഫാം സ്കൂളിലുള്ളത്.ഹയർസെക്കൻഡറി വിഭാഗത്തിലും 90 ശതമാനവും വും പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികളാണ്. നബാർഡ് പദ്ധതിയില്‍ 2019ല്‍ തന്നെ പൂർത്തിയാക്കിയ കെട്ടിടം ക്ലാസിനായി തുറന്നു കൊടുത്തിരുന്നില്ല.വിദ്യാർത്ഥികളുടെ പഠന ദുരിതം പുറത്തു വന്നതോടെയാണ് ജില്ലാപഞ്ചായത്ത് സ്കൂള്‍ കെട്ടിടം നവീകരിക്കാൻ തീരുമാനിച്ചത്.
കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം നിലനില്‍ക്കുന്ന പ്രദേശത്ത് സ്‌കൂള്‍ കെട്ടിടത്തിന് ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വലിയ ചുറ്റുമതില്‍ തീർത്തിട്ടുണ്ട്.
ആധൂനിക ക്ളാസ് മുറികള്‍
ആധുനിക രീതിയിലുള്ള ക്ലാസ് മുറികളാണ് നബാർഡ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.ക്ളാസ് മുറികളില്‍ ഡിജിറ്റല്‍ ബോർഡുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചു . ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് ഇവ ഒരുക്കിയതും.
അദ്ധ്യാപകർക്കും വേണം സൗകര്യങ്ങള്‍
ഹയർസെക്കൻഡറി വിഭാഗം പുതിയ ഹയർസെക്കൻഡറി ബ്ലോക്കിലേക്ക് മാറുന്നതോടെ വിദ്യാർത്ഥികളുടെ ദുരിതം അവസാനിക്കുമെങ്കിലും അദ്ധ്യാപകർ പരാതിയുടെ നടുവിലാണ് .ആധുനിക രീതിയിലുള്ള ഓഫീസ് മുറികളും സജ്ജീകരണങ്ങളും ഒരുക്കണമെന്നാണ് അവരുടെ ആവശ്യം.
إرسال تعليق