കോഴിക്കോട്: പോലീസ് ലാത്തിചാർജില്‍ പരിക്കേറ്റ ഷാഫി പറന്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ടി.സിദിഖ് എംഎല്‍എ. യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയുണ്ടായ പോലീസ് ലാത്തിചാർജിലാണ് ഷാഫി പറന്പിലിന് പരിക്കേറ്റത്.
ടി. സിദിഖ് എംഎല്‍എ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറന്പില്‍ എംപിയുടെ ശസ്ത്രക്രിയയെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരു ജനപ്രതിനിധിക്ക് പോലും പോലീസ് നരനായാട്ടിന് മുന്നില്‍ രക്ഷയില്ലെന്നും എംഎല്‍എ കുറിച്ചു.
പോലീസ് ഷാഫിയെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികള്‍ പറഞ്ഞതെന്ന് ടി. സിദിഖ് വ്യക്തമാക്കി. പോലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ലെന്ന് പോലീസിനെയും അവരെ പറഞ്ഞ് വിട്ടവരേയും ഓർമിപ്പിക്കുന്നുവെന്നും സിദിഖ് കൂട്ടിച്ചേർത്തു.
إرسال تعليق