പേരാവൂർ കല്ലേരിമലയിൽ നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
കാക്കയങ്ങാട് : കല്ലേരിമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. കാക്കയങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ഷമൽ (36), പാലപ്പുഴ സ്വദേശികളായ മാക്കറ്റി (80), അനിത (36), അനീഷ് (17) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം. തെരുവുനായ കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരന്നു.
إرسال تعليق