Join News @ Iritty Whats App Group

മട്ടന്നൂർ ശിവപുരം റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

 കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കുന്ന രാജ്യസഭ എം പി സി.സദാനന്ദൻ മാസ്റ്ററുടെ ഓഫീസ് ഉദ്ഘാടനവും എം  പിക്ക് നൽകുന്ന പൗര സ്വീകരണത്തോടുമനുബന്ധിച്ച് മട്ടന്നൂർ ശിവപുരം റോഡിൽ ഗതാഗ നിയന്ത്രണം ഏർപ്പെടുത്തിയതായി മട്ടന്നൂർ സി ഐ  അറിയിച്ചു. 

ഞായറാഴ്ച രാവിലെ 8.30 മുതൽ 12 വരെ ആയിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
മട്ടന്നൂരിൽ നിന്നും ശിവപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇല്ലംമൂല പാലം വരെ വൺവേ ആയിരിക്കും.

ശിവപുരം അയ്യല്ലൂർ , പുലിയങ്ങോട് ഭാഗങ്ങളിൽ നിന്നും മട്ടന്നൂരിലേക്ക് വരുന്ന വാഹനങ്ങൾ ഇല്ലംമൂല പാലത്തിന് സമീപം ഇടതുവശം കനാൽകര റോഡുവഴിയും പാലം കടന്ന് എക്സൈസ് ഓഫീസ് റോഡുവഴിയും തലശ്ശേരി റോഡിൽ പ്രവേശിക്കേണ്ടതാണ്.

 പാലോട്ടുപള്ളി, കളറോഡ്, 19-ാം മൈൽ തുടങ്ങി ഇരിട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇല്ലംമൂല പാലം കടന്ന് വലതുവശം കനാൽക്കര റോഡിലൂടെ ഇരിട്ടി റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.

Post a Comment

أحدث أقدم
Join Our Whats App Group