കണ്ണൂർ : ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങുകയാണ് .
പ്രകാശന ചടങ്ങില്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബിജെപി നേതാക്കള്‍ പങ്കെടുക്കും. അടുത്ത മാസം മൂന്നിന് വൈകിട്ട് കണ്ണൂർ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവും കാസർകോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഗോവ മുൻഗവർണ്ണറും ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടു മായിരുന്ന പി എസ് ശ്രീധരൻ പിള്ള, കഥാകൃത്ത് ടി പത്മനാഭൻ മറ്റ് രാഷ്ട്രയ സാമൂഹ്യ മേഖലയിലെ വ്യക്തികള്‍ പങ്കെടുക്കും.
إرسال تعليق