Join News @ Iritty Whats App Group

‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; വി ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’ എന്നായിരുന്നു പരിഹാസം. ഇടുക്കി വട്ടവടയിൽ സംഘടിപ്പിച്ച കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ്‌ഗോപി വി ശിവൻകുട്ടിയെ പരിഹസിച്ചത്.

വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് വിദ്യാഭ്യാസ മന്ത്രി എന്നും അവരിൽനിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടന്നും സുരേഷ് ഗോപി പറഞ്ഞു. അവരൊക്കെ മാറട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group