Join News @ Iritty Whats App Group

ആക്രി പൊറുക്കി ജീവിച്ചിരുന്ന സെല്‍വിയെ ശശി ഇല്ലാതാക്കിയത് മദ്യ ലഹരിയില്‍; പൊലിസിൻ്റെ പഴുതടച്ച അന്വേഷണത്തിലൂടെ മുങ്ങിയ പ്രതി പിടിയിലായി

ണ്ണൂർ :ആക്രി പെറുക്കി ജീവിക്കുന്ന 'മധ്യവയസ്ക്കനായ 'സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.കണ്ണൂർ നഗരത്തില്‍ ആക്രി സാധനങ്ങള്‍ പെറുക്കി വില്പന നടത്തുന്ന സ്ത്രീയെ കൊലപ്പെടുത്തി കടന്നു കളഞ്ഞ പ്രതിയെ പൊലിസ് രണ്ടു ദിവസത്തിനുള്ളില്‍പിടികൂടുകയായിരുന്നു.


മലപ്പുറം സ്വദേശി ശശി (52) യെയാണ് ടൗണ്‍ സ്റ്റേഷൻ ഇൻസ് പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്.തോട്ടട സമാജ് വാദി കോളനിയിലെ സെല്‍വി (53)യെയാണ് ചൊവ്വാഴ്ച രാവിലെ കണ്ണൂർ പാറക്കണ്ടി ബിവറേജ് ഔട്ട്ലെറ്റിന് പിറക് വശം വരാന്തയില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തുടർന്ന് പരാതിയില്‍ കേസെടുത്ത പോലീസ് പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ കൊലപാതകമെന്ന സൂചനയെ തുടർന്ന് നടത്തിയഅന്വേഷണത്തിലാണ് പ്രതി പിടിയിലായത് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ സെല്‍വിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറെക്കാലമായി കണ്ണൂരില്‍ തങ്ങിയിരുന്ന ശശിക്ക് സെല്‍ വി യുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മദ്യപിച്ചതിനു ശേഷം ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലിസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group