Join News @ Iritty Whats App Group

കൂത്തുപറമ്ബ്‌ താലൂക്ക്‌ ആശുപത്രി കെട്ടിടോദ്‌ഘാടനം ഉടനെന്ന്‌ മന്ത്രി വീണ ജോര്‍ജ്‌

കൂത്തുപറമ്ബ്‌: കൂത്തുപറമ്ബ്‌ താലൂക്ക്‌ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും ഒകേ്‌ടാബര്‍ മാസത്തോടുകൂടി കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടത്താനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ അറിയിച്ചതായി കെ.പി.മോഹനന്‍ എം.എല്‍.എ.


ഡോക്‌ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ അധിക തസ്‌തികകള്‍ സൃഷ്‌ടിക്കുന്നതിനായി ആരോഗ്യ വകുപ്പ്‌ ഡയറക്‌ടര്‍ സമര്‍പ്പിച്ചിട്ടുള്ള പ്ര?പ്പോസല്‍ പരിശോധിച്ചു വരുന്നതായും കെ.പി.മോഹനന്‍ എംഎല്‍എ യുടെ ചോദ്യത്തിന്‌ മന്ത്രി മറുപടിയായി പറഞ്ഞു.
12 നിലകളുള്ള പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ടനിര്‍മ്മാണം നബാര്‍ഡ്‌ ആര്‍.ഐ.ഡി.എഫ്‌. സ്‌കീമിനു കീഴില്‍ 13.045 കോടി രൂപ ചെലവിലാണ്‌ പൂര്‍ത്തിയായത്‌. രണ്ടാം ഘട്ട പ്രവൃത്തിക്ക്‌ നബാര്‍ഡ്‌ ആര്‍.ഐ.ഡി.എഫ്‌. സ്‌കീമിനു കീഴില്‍ 46.1837 കോടി രൂപയുടെ ഭരണാനുമതി നല്‌കുകയും പ്രവൃത്തി ഏകദേശം പൂര്‍ത്തീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. കെട്ടിടം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്‌ജമാക്കുന്നതിന്‌ ആവശ്യമായ ഉപകരണങ്ങള്‍, ഫര്‍ണ്ണിച്ചര്‍ എന്നിവ അനുവദിക്കുന്നതിനുള്ള പ്ര?പ്പോസല്‍ തയ്ാറയാക്കുന്ന നടപടികള്‍ ആരോഗ്യ വകുപ്പ്‌ ഡയറക്‌ടറേറ്റ്‌ തലത്തില്‍ സ്വീകരിച്ചുവരുന്നുണ്ട്‌. പുതിയ കെട്ടിടത്തില്‍ ഐ.സി.യു, പീഡിയാട്രിക്‌സ്, ന്യൂബോണ്‍, മെഡിക്കല്‍, സര്‍ജിക്കല്‍ സൗകര്യവും, ഓപ്പറേഷന്‍ തിയറ്റര്‍ സമുച്ചയവും (ജനറല്‍ സര്‍ജറി, ഓഫ്‌താല്‍മോളജി, ഗൈനക്കോളജി, ഇ.എന്‍.ടി, ഓര്‍ത്തോ) സജ്‌ജീകരിച്ചിട്ടുണ്ട്‌. കൂടാതെ മെഡിക്കല്‍ റെക്കോര്‍ഡ്‌ ലൈബ്രറിയും ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group